പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറികേന്ദ്ര നയങ്ങള്‍ക്കെതിരായി സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറി. സംസ്ഥാനത്താകെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. പൊതുഗതാഗത സര്‍വ്വീസുകളും നിശ്ചല മായിരുന്നു. പണിമുടക്ക് പൊതുവില്‍ സമാ ധാനപരമായിട്ടാണ് മുന്നോട്ട് പോകുന്നത്.
എല്ലാ തൊഴില്‍ മേഖലയും നിശ്ചമായ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് അക്ഷരാര്‍ത്ഥത്തില്‍ ഹര്‍ത്താലായി മാറുകയായിരുന്നു. ഐ.ടി മേഖലയുടെ കൂടി പിന്തുണ യോടെയായിരുന്നു പണിമുടക്ക്. മിക്കവരും വര്‍ക് ഫ്രം ഹോം സംവിധാനത്തിലായതിനാല്‍ ഐ.ടി മേഖലയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല.