വന്യമൃഗശല്യം :തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍. ഓപ്പണ്‍ സൂ പോലെ പനവല്ലിയില്‍ വന്യമൃഗങ്ങള്‍ വിഹരിച്ചിട്ടും നടപടി എടുക്കാതെ സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.അതിനിടെ കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവായ സാഹചര്യത്തില്‍ വനപാലകര്‍ കടുവക്കായി പനവല്ലി ആദണ്ടയില്‍ തെരച്ചില്‍ ആരംഭിച്ചു.
കടുവയ്ക്കാൻ വനം വകുപ്പ് തിരച്ചിൽ ആരംഭിച്ചു. ഫോറസ്റ്റ് വിജിലൻസ് കൺസർവേറ്റർ നരേന്ദ്ര ബാബുവിന്റെ നേതൃത്വത്തിൽ ഡി എഫ് ഒമാരായ മാർട്ടിൻ ലോവൽ, ഷജ്ന കരീം എന്നിവരാണ് തിരച്ചിലിന്റ നേതൃത്വം വഹിക്കുന്നത്. രണ്ട് ടി മുകളിലായി60 ഓളം വനപാലകർ കൊട്ടയ്ക്കൽ എസ്റ്റേറ്റിലും പരിസര പ്രദേശങ്ങളിലുമാണ് തിരച്ചിൽ നടത്തുന്നത്.