ബത്തേരിയില്‍ പട്ടയ അസംബ്ലി

0

ബത്തേരി നിയോജകമണ്ഡലത്തില്‍ പട്ടയ അസംബ്ലി നടത്തി. ഭൂമി സംബന്ധമായ 55 ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കുമാണ് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പട്ടയ അസംബ്ലിയില്‍ റവന്യു ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. നിയോജകമണ്ഡലത്തിലെ ആദ്യപട്ടയ അസംബ്ലിയാണ് ഇന്ന് ബത്തേരിയില്‍ നടന്നത്.റവന്യുവകുപ്പ് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലത്തിലും നടത്തുന്ന പട്ടയ അസംബ്ലിയുടെ ഭാഗമായാണ് ബത്തേരിയിലും അസംബ്ലി ചേര്‍ന്നത്.

 

മണ്ഡലത്തിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാനും നിലവിലെ അവസ്ഥയും ബോധ്യപെടുത്താനുമായിരുന്നു പട്ടയ അസംബ്ലി. പട്ടയ സംബന്ധമായതും, അമ്പലവയല്‍ വില്ലേജിലെ ചന്തുകുട്ടി പട്ടയം, ചീങ്ങേരി ട്രൈബല്‍ ഭൂമി, മിച്ചഭൂമി, ലീസ് ഭൂമി അടക്കമുള്ളവയില്‍ മുന്‍കൂട്ടി നല്‍കിയ 55 ചോദ്യങ്ങളും അവയുടെ 30ഉപചോദ്യങ്ങള്‍ക്കും അസംബ്ലിയില്‍ റവന്യു ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. പ്രശ്നങ്ങളുടെ നിജസ്ഥിതി കലക്ടര്‍ മുഖാന്തരം റവന്യുവകുപ്പിലേക്ക് അറിയിക്കാനും പട്ടയ അസംബ്ലിയില്‍ തീരുമാനിച്ചു. സുല്‍ത്താന്‍ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയ അസംബ്ലിയില്‍ ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, നഗരസഭ അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഡെപ്യൂട്ടി കലക്ടര്‍ കെ ദേവകി, സുല്‍ത്താന്‍ബത്തേരി തഹസില്‍ദാര്‍ വി. കെ ഷാജി, എല്‍ ആര്‍ തഹസില്‍ദാര്‍ പി. കെ ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!