സുല്‍ത്താന്‍ബത്തേരി നഗരസഭ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വച്ഛത ലീഗ് രണ്ടാംഘട്ടത്തന്റെ ഭാഗമായി പഴയ ബസ് സ്റ്റാന്റില്‍ ചുവര്‍ ചിത്ര രചനയും ഫ്ളാഷ്മോബും നടത്തി. പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വ്വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി സ്ഥിര അധ്യക്ഷന്മാരായ ഷാമില ജുനൈസ്, കെ റഷീദ്, പി. എസ് ലിഷ, സാലി പൗലോസ്, കൗണ്‍സിലര്‍മാര്‍, എച്ച് ഐമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അസംപ്ഷന്‍ നഴ്സിംഗ് കോളജിലെ വിദ്യാര്‍ത്ഥിനികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ശുചിത്വ അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.