കാവില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം
തലപ്പുഴ പുതിയിടം മുനീശ്വരന്‍കുന്നിലെ മുനീശ്വരന്‍ കോവിലിന് സമീപം കാവില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. കാവിന് സമീപം കാടുകള്‍ വെട്ടുകയും മരങ്ങളുടെ തൊലി ചെത്തികളയുകയും ചെയ്തു.കുന്നില്‍ മുകളിലാണ് ക്ഷേത്രമെങ്കിലും കാവ് സ്ഥിതി ചെയ്യുന്നത് താഴെ മാറിയാണ്. ഇവിടെ ഗുളികന്‍, ഭദ്രകാളി, നാഗം പ്രതിഷ്ഠകളുണ്ട്. കാവിലെ പ്രതിഷ്ഠകള്‍ക്ക് സമീപമാണ് സാമൂഹ്യ ദ്രോഹികള്‍ ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായി കാടു വെട്ടുകയും മരങ്ങളുടെ തോല്‍ ചെത്തിക്കളയുകയും ചെയ്തത്. സംഭവത്തില്‍ ക്ഷേത്രക്കമ്മിറ്റിയുടെ പരാതില്‍ തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാസം തോറും തിരുവാതിര പൂജയും വര്‍ഷംതോറും ഉത്സവവും നടക്കാറുണ്ട്.