കോഴിക്കോട് നിപ്പ: വയനാട് ജില്ലയിലെ മൂന്നു പഞ്ചായത്തുകളിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ്
കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുകയും രണ്ടാളുടെ മരണം സംഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യാപ്പള്ളി, കാവിലം പാറ ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും കോഴിക്കോട് ജില്ലാ ഭരണകൂടം കണ്ടൈന്‍മെന്റ്‌സ് സോണായി പ്രഖ്യാപിച്ചു. പ്രദേശങ്ങളില്‍ നിന്നും അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ പാടില്ല എന്നും ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും, ഭക്ഷ്യവസ്തുക്കളും, മരുന്നുകളും വില്‍പന നടക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ. ഇതും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും ഉത്തരവിലുണ്ട്.
സ്റ്റേറ്റ് ഹൈവേയിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരും ബസ്സുകളും. ഈ പഞ്ചായത്ത് പരിധിയില്‍ ഒരു കാരണവശാലും നിര്‍ത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളും സ്‌കൂളുകള്‍ അംഗന്‍വാടികള്‍ എന്നിവയും. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കില്ല എന്നും. ജില്ലാ ഭരണകൂടം ഇറക്കിയ ഉത്തരവിലുണ്ട്. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി.
വയനാട് ജില്ലയിലെ എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളിലും അതീവ ജാഗ്രത നിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. രോഗ വ്യാപനം കൂടുകയാണെങ്കില്‍ ഈ പഞ്ചായത്തുകളിലും കടുത്ത നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ട്.