ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് 25% ഗ്രേസ് മാര്‍ക്ക് : വി ശിവന്‍കുട്ടി

0

ശ്രവണ വൈകല്യവും, ബുദ്ധിപരമായ വെല്ലുവിളികളും നേരിടുന്ന വിദ്യാര്‍ത്ഥ്കള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ നല്‍കുന്ന 25% ഗ്രേസ് മാര്‍ക്ക് ഇതര ഭിന്നശേഷി വിഭാഗക്കാര്‍ക്കും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന എല്ലാ കുട്ടികള്‍ക്കും ഒരു വിവേചനവും കൂടാതെ ആര്‍.പി.ഡബ്ല്യു.ഡി ആക്ട് 2016 ന്റെ അന്തസത്ത ഉള്‍ക്കൊണ്ട് ഗ്രേസ് മാര്‍ക്ക് അനുവദിക്കാനാണ് തീരുമാനം. 21 തരം വൈകല്യങ്ങള്‍ ഉള്ളവര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് അനുവദിക്കുക.ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് ഇതെന്ന് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ നിരവധികാലമായി നിലനിന്ന ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!