മനം നിറഞ്ഞ് കുഴിനിലം അന്തേവാസികളുടെ ഓണാഘോഷം
കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റിയാണ് കുഴിനിലം അഗതി മന്ദിരത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. അന്തേവാസികള്‍ വിവിധ കലാപരിപാടികള്‍ നടത്തി. കുഞ്ഞന്‍ കണിയാരത്തിന്റെ മണിനാദം നാടന്‍പാട്ടും ,എല്ലാവര്‍ക്കും ഓണക്കോടി വിതരണവും നടത്തി. മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ് അധ്യക്ഷനായിരുന്നു.വയനാട് വിഷന്‍ എം.ഡി.ഏലിയാസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നഗരസഭ വിദ്യഭ്യാസസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, നഗരസഭ കൗണ്‍സിലര്‍ എം.നാരായണന്‍, പത്ര പ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കാവുഞ്ചോല, ട്രഷറര്‍ സാദിഖ് പനമരം, ജോയിന്റ് സെക്രട്ടറി സുമി മധു എന്നിവര്‍ സംസാരിച്ചു. വയനാട് വിഷന്‍ എം.ഡി.ഏലിയാസ് മത്സര വിജയികള്‍ക്ക്
സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, കവിത ചന്ദ്രന്‍, എം.ജെ.ചാക്കോ, അന്‍വര്‍ സാദിഖ്, അനീഷ് നിള, നൈജു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.