തങ്കച്ചന്റെ മരണം: അടിയന്തിരമായി 11 ലക്ഷം രൂപ നല്‍കും

0

ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തങ്കച്ചന്റെ കുടുബത്തിന് അടിയന്തിരമായി 11.25 ലക്ഷം നല്‍കും. 25000 രൂപ അടിയന്തിര സഹായമായും, ബുധനാഴ്ച അഞ്ച് ലക്ഷം രൂപയും 15 ദിവസത്തിനകം ബാക്കി തുകയും നല്‍കും. കൂടാതെ തങ്കച്ചന്റെ മകള്‍ അയോണ നേഴ്‌സിംഗിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളുന്നതിന് ശുപാര്‍ശ ചെയ്യും. സര്‍വ്വകക്ഷി യോഗത്തിലാണ് നഷ്ടപരിഹാരം സംബന്ധിച്ച പ്രാഥമിക ധാരണയായത്. കൂടുതല്‍ തുകക്കായി മുഖ്യമന്ത്രിക്ക് എഡിഎം പ്രപ്പോസല്‍ നല്‍കും.തങ്കച്ചന്റെ ഭാര്യക്ക് താത്ക്കാലിക ജോലി നല്‍കുന്നതിനും നടപടി സ്വീകരിക്കും.

10 വര്‍ഷമായി താത്ക്കാലിക വാച്ചറായും ഗൈഡായും ജോലി ചെയ്തിരുന്ന തങ്കച്ചന്‍ നിര്‍ദ്ധന കുടുംബാംഗമാണ്. സ്ഥിരമായി ട്രക്കിങ്ങിന് പോകുന്ന വഴിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസവും ഈ മേഖലയില്‍ ആനയിറങ്ങിയിരുന്നു.

സര്‍വ്വകക്ഷി യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍,
എഡിഎം എന്‍ ഐ ഷാജു, ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവര്‍, ഡിഎഫ്ഒ ഷജ്‌ന കരീം, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, സിഐ എം എം അബ്ദുള്‍ കരീം ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, നാട്ടുകാരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!