മെഗാ പൂര്‍വ്വാദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമം സെപ്റ്റംബര്‍ 9 ന്

0

അമ്പലവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മെഗാ പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഗമം സെപ്റ്റംബർ 9ന് സ്കൂൾ അങ്കണത്തിൽ വച്ച് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന 75 പരിപാടികളിൽ 50ലേറെ പരിപാടികൾ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. വിവിധങ്ങളായ ബാക്കി പരിപാടികൾ കൂടി സംഘടിപ്പിച്ച് പ്ലാറ്റിനം ജൂബിലി ആഘോഷം ഡിസംബറോടുകൂടി സമാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

1948 ൽ സ്ഥാപിതമായ വിദ്യാലയത്തിലെ വിരമിച്ചവരും സ്ഥലം മാറിപ്പോയവരും ആയ മുഴുവൻ അധ്യാപകരെയും മറ്റു ജീവനക്കാരെയും പൂർവ്വ വിദ്യാർത്ഥികളെയും ഒരു കുടക്കീഴിൽ വിദ്യാലയത്തിൽ എത്തിക്കുക എന്നതാണ് ഈ സംഗമത്തിന്റെ ലക്ഷ്യം പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോക്ടർ.
സന്തോഷ് വള്ളിക്കാട് പൂർവാധ്യാപക വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാനും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ ഷമീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് മുഖ്യാതിഥിയായും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുരേഷ് താളൂർ മുഖ്യ പ്രഭാഷകനായും പങ്കെടുക്കും. വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ച എല്ലാ അധ്യാപകരെയും മറ്റു ജീവനക്കാരെയും മുൻ പി.ടി.എ പ്രസിഡന്റുമാരെയും ചടങ്ങിൽ ആദരിക്കും.
പരിപാടിയിൽ ഉടനീളം തബലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമ സുധീർ കടലുണ്ടിയും സംഘവും നയിക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന മധുരഗീതങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
1948 ഡിസംബർ മൂന്നിന് ബ്രിട്ടീഷുകാർ നിർമ്മിച്ച നിസാൻ ഹട്ടിൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയം 1964ൽ ഹൈസ്കൂൾ ആയും 1983ല്‍ വൊക്കേഷണൽ ഹയർ സെക്കൻഡറി ആയും ഉയർത്തപ്പെട്ടു. രണ്ടായിരത്തിൽ സ്ഥാപനത്തിൽ ഹയർ സെക്കൻഡറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.
നിലവിൽ 1700 ലേറെ വിദ്യാർത്ഥികളും 80 അധ്യാപകരും സുശക്തമായ പിടിഎയും എസ്എംസിയുമായി ജില്ലയിൽ മുൻനിര സ്കൂളുകളിൽ ഒന്നായി നിലകൊള്ളുന്നു. കേരള സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ മൂന്നു കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച ഹൈടെക് സംവിധാനത്തോടെയുള്ള ബഹുനില കെട്ടിടത്തിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിക്കുന്നത്.
അക്കാദമിക കലാകായിക പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങളിലൂടെയാണ് വിദ്യാലയം മുന്നേറുന്നത്. ഇക്ക.ഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ചരിത്രത്തിൽ ആദ്യമായി 100% വിജയം കൈവരിച്ചത് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഇരട്ടിമധുരമായി.
2023 മാർച്ച് 31ന് ‘കനൽ 2023 ‘എന്ന പേരിൽ ആരംഭിച്ച സ്കൂൾ പാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ 75 പരിപാടികൾ സംഘടിപ്പിക്കുവാനാണ് പദ്ധതി ഇട്ടിരുന്നത്. സ്കൂൾ പ്രവേശനോത്സവം, സാഹിത്യോത്സവം, നവീകരിച്ച കവാടത്തിന്റെ പുനസമർപ്പണം, വിജയോത്സവം, കർഷകദിനാഘോഷം, നാടക കളരി,ആയൂർ യോഗ പരിശീലനം തുടങ്ങി

അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീർ, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് എ.രഘു, സ്കൂൾ പ്രിൻസിപ്പാൾ പി.ജി. സുഷമ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!