കലോത്സവത്തിന് വർണ്ണാഭമായ തുടക്കം

0

കുരുന്നു ഹൃദയങ്ങളിൽ ആഹ്ളാദത്തിന്റെ സംഗീത പൂമഴ തീർത്തും, ഒരു കൂട്ടം കലാകാരൻമാർ പാടി തിമിർത്തു .നന്മയുടെ പുതുവെളിച്ചം മനസ്സിൽ നിറച്ച് നാടക ഡയലോഗുമായി മികച്ച നാടക നടൻ ഐക്കര  ജോൺസനും , കുട്ടികളുടെ മനസ്സിൽ സംഗീതത്തിന്റെയും
നാടകത്തിന്റേയും,തേരോട്ടമായി നടവയൽസെന്റ് തോമസ് എൽ പി സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം .

നടവയൽ എൽ പി സ്കൂൾ പ്രധാനദ്ധ്യാപകൻ കെ ജെ ജോസഫ് . ഹാർമോണിയവും , പ്രശസ്ത തബലിസ്റ്റ് പി ഡി തങ്കച്ചൻ , നാടക രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള മികച്ച നാടക നടനുമായ  ഐക്കരജോൺസൺ, പ്രശസ്ത സംവിധായിക ലീലാ സന്തോഷ് . എന്നിവരുടെ
നേതൃത്ത്വത്തിലാണ് നടവയൽ എൽ പി സ്കൂൾ കലോത്സവത്തിന് തിരിതെളിച്ചത് . പഴയകാല പാട്ടുകളുടെ ഓർമ്മപെടുത്തലും , ജനപ്രിയ ഗാനങ്ങളുടെ ട്യൂണുകൾ കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും വേണ്ടിയാണ് വിവിധ കലാ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരൻമാരെ തന്നെ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സംഘാടകർ ക്ഷണിച്ചത് . സ്കൂൾ കലോത്സവം മികച്ച നാടക നടൻ ജോൺസൺ ഐക്കര ഉദ്ഘാടനം ചെയ്തു.മാത്യു മാസ്റ്റർ , ബിനു മാങ്കൂട്ടം , പിടിഎ പ്രസിഡന്റ് ബിജു ചീങ്കല്ലേൽ , സിനിയർ അസിസ്റ്റന്റ് മോളി പി ഡി സ്കൂൾ ലീഡർ അമിത്ഷാ ,തുടങ്ങിയവർ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!