അമ്പലവയല്‍- ചുളളിയോട് പാതയില്‍ വീണ്ടും വാഹനാപകടം

0

അമ്പലവയല്‍-ചുളളിയോട് പാതയില്‍ വീണ്ടും വാഹനാപകടം. ആനപ്പാറ പാലത്തില്‍ ലോറിയും കാറും കൂട്ടിയിടിച്ചു. ഇന്നുരാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇറക്കമിറങ്ങിവന്ന ലോറി ഇടുങ്ങിയ പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. പിന്നീട് എതിരെവന്ന കാറുമായി കൂട്ടിയിടിച്ചു. അപകടാവസ്ഥയിലായ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!