ഗോപിനാഥന് സസ്പെന്‍ഷന്‍ നടപടി പാര്‍ട്ടി നിര്‍ദ്ദേശം തള്ളിയതിന്
നൂല്‍പ്പുഴ പഞ്ചായത്തിലെ ക്ഷേമ കാര്യ സ്റ്റാഡിംഗ് കമ്മിറ്റി സ്ഥാനം രാജി വെക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം സ്വീകരിക്കാത്ത എ.കെ ഗോപിനാഥനെ ആറ് വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്ത് പാര്‍ട്ടി നടപടി. ഞായറാഴ്ച അഞ്ച് മണിക്ക് മുമ്പ് സ്ഥാനം രാജിവെക്കണമെന്നായിരുന്നു മണ്ഡലം പ്രസിഡണ്ട് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാജിവെക്കാത്തതിനെ തുടര്‍ന്നാണ് എ.കെ ഗോപിനാഥനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. രണ്ട് വര്‍ഷത്തിനുശേഷം സ്റ്റാന്റിങ് കമ്മറ്റി സ്ഥാനം ലീഗിന് നല്‍കണമെന്ന മുന്‍ധാരണപ്രകാരമാണ് സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടി ഏ. കെ ഗോപിനാഥന് കത്ത് നല്‍കിയത്.