കുത്തിയിരിപ്പ് സമരം നടത്തി
വെള്ളമുണ്ട പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി അട്ടിമറിച്ചതിനെതിരെ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രസിഡന്റ് സിദ്ദീഖ് പിച്ചംങ്കോട് അധ്യക്ഷനായിരുന്നു. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സിപി മൊയ്തുഹാജി ഉദ്ഘാടനം ചെയ്തു.ജില്ലാ യൂത്ത്‌ലീഗ് വൈസ് പ്രസി.ജാസര്‍പാലക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയില്‍ ഹാരിസ് കാട്ടിക്കുളം,നാസര്‍ തരുവണ,എ മോയി ,അസീസ് തോലന്‍,തുടങ്ങിയവര്‍ സംസാരിച്ചു.