വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു
സുല്‍ത്താന്‍ ബത്തേരി എക്സൈസ് റേഞ്ച് പാര്‍ട്ടി ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ പുത്തൂര്‍ കാട്ടിനുള്ളില്‍ നടത്തിയ റെയ്ഡില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി 260 ലിറ്റര്‍ വാഷ് കണ്ടെടുത്തു. സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായിട്ടില്ല. അബ്കാരി കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. ബി ബാബുരാജ്, പ്രിവന്റിവ് ഓഫീസര്‍ കെ. വി വിജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ചാള്സ്ക്കുട്ടി, എം. എസ് ദിനീഷ്, കെ. കെ വിഷ്ണു ,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സുദിവ്യ ഭായ്, തൊട്ടാമൂല ഫോറസ്റ്റ് സെക്ഷന്‍ വാച്ചര്‍ സോമന് എന്നിവര്‍ പങ്കെടുത്തു.