പൊതുമേഖലാ ബാങ്കുകളില്‍ അവസരം
പൊതുമേഖലാ ബാങ്കുകളില്‍ അവസരം. രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ബിരുദധാരികളില്‍ നിന്നും ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍) അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര അടക്കം 20 ബാങ്കുകളിലായി 3,562 ഒഴിവുകളാണുള്ളത്.
പ്രായം ; 2017 ഓഗസ്റ്റ് ഒന്നിന് 20 നും 30 ഇടയില്‍
കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷക്കും സന്ദര്‍ശിക്കുക ; ഐബിപിഎസ്
അവസാന തീയതി : സെപ്റ്റംബര്‍ അഞ്ച്