അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ മാനന്തവാടി ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.ധര്‍ണ്ണ സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. സുമതി സുരേന്ദ്രന്‍ അധ്യക്ഷയായി. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി എസ് രമാദേവി, എലിസബത്ത്, മിനി രാധാകൃഷ്ണന്‍ ,സി പി ഷൈല, കെ വി സൗമിനി, ശ്രീലത സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പോഷന്‍ ട്രാക്കര്‍ അപാകതകള്‍ പരിഹരിക്കുക, കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്ത ഗുണനിലവാരമില്ലാത്ത ഫോണ്‍ ഒഴിവാക്കുക, ഐ.സി.ഡി.എസ് സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക , ഗ്രാറ്റിവിറ്റി അനുവദിക്കുക ,അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.