ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ പദ്ധതിക്ക് ധനസമാഹരണത്തിന് കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി വീണ്ടും ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17നാണ് ബിരിയാണി ചലഞ്ച് നടത്തുകയെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 2022ല്‍ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക ഉപയോഗിച്ച് 50 കുട്ടികള്‍ക്ക് മാസംതോറും 1000 രൂപ തോതില്‍ ധനസഹായം നല്‍കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
150 ഓളം അപേക്ഷകരില്‍ നിന്നുമാണ് 50 കുട്ടികളെ പദ്ധതിക്ക് വേണ്ടി തെരഞ്ഞെടുത്തത്. ബാക്കിയുള്ള കുട്ടികള്‍ക്ക് കൂടി സഹായം എത്തിക്കുകയാണ് ലക്ഷ്യം. കല്‍പ്പറ്റ നഗരസഭയിലെയും സമീപത്തെ ഒന്‍പത് പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടത്തുന്നത്.
കല്‍പ്പറ്റയിലെയും പരിസരപ്രദേശങ്ങളിലെയും നല്ലവരായ ആളുകളുടെ സഹകരണത്തോടെയാണ് കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
കല്‍പ്പറ്റയിലെ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്തി കൊണ്ടാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍പ്രസിഡന്റ് യു.കെ ആഷിബ്,ജോയിന്‍ സെക്രട്ടറി ഇബ്രാഹിം തന്നാണി , വൈസ് പ്രസിഡണ്ട് വി.വി. സലീം , സ്വാഗതസംഘം ചെയര്‍മാന്‍ നാസര്‍ എന്നിവര്‍ പങ്കെടുത്തു.