സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരത്തിലെ ആറ് സ്‌കൂളിലാണ് മത്സരങ്ങള്‍.അഞ്ച് വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങള്‍. 5000ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇത്തവണ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കും. മറ്റു ജില്ലകളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ 200 ഓളം ജീവനക്കാര്‍ ശാസ്‌ത്രോത്സവം നടത്തിപ്പിന്റെ ഭാഗമാകുന്നുണ്ട്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണ മേളയില്‍ എത്തുന്നവര്‍ക്കായി ഭക്ഷണം ഒരുക്കുന്നത്. മേളയുടെ ഭാഗമായി വൊക്കേഷണല്‍ എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന മേള ശനിയാഴ്ച സമാപിക്കും.