മെഡിക്കല്‍ ക്യാമ്പും, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടത്തി

0

വനംവകുപ്പും ബത്തേരി ഇഖ്‌റ ഹോസ്പിറ്റലും ചേര്‍ന്ന് പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചേകാടി നിവാസികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു.ചേകാടി വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചേകാടി ഗവണ്മെന്റ് സ്‌കൂളില്‍ വെച്ച് നടത്തിയ പരിപാടിയില്‍ നൂറ്റിയഞ്ചോളം പേര്‍ പങ്കെടുത്തു.മൈ ഹോം ചാരിറ്റബിള്‍ സൊസൈറ്റി മച്ചിമൂല,പന്നിക്കല്‍,വിലങ്ങാടി,ഐരാടി,വീരാടി കോളനികളിലെ 110 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകളും നല്‍കി.സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ ഷജ്‌ന കരീം ഉദ്ഘാടനം ചെയ്തു.സ്‌കൂളുകളിലെ കുരുന്നു വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സിലിങ്ങും, ആരോഗ്യ ബോധവത്കരണ ക്ലാസും ഡോ.തുഷാര യുടെ നേതൃത്വത്തില്‍ നല്‍കി.പുല്‍പള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ രാജു അധ്യക്ഷനായിരുന്നു.ഡോ.ദിബിന്‍ കുമാര്‍,ഡോ. മുഹമ്മദ് അബ്ദുല്‍ ജവാദ് , ഡോ.മുബാറക്. ബി എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് ആവശ്യമായ സേവനം നല്‍കി. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ദുല്‍ സമദ്,മൈ ഹോം ചാരിറ്റബിള്‍ സോസൈറ്റി ഹെഡ് ഷബ്ന,ചേകാടി സ്‌കൂള്‍ അധ്യാപകര്‍, പുല്‍പള്ളി ഫോറെസ്റ്റ് സ്റ്റേഷന്‍ സ്റ്റാഫ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!