കനത്ത മഴ കബനി നദി കരകവിഞ്ഞു
ശക്തമായ മഴയില്‍ കബനി നദിയും, കന്നാരംപുഴയും, കടമാന്‍തോടും, മുദ്ദള്ളിത്തോട്ടിലും ജലനിരപ്പുയര്‍ന്നു. ഇന്നലെ രാത്രിയോടെ തുടര്‍ച്ചയായി മഴ ലഭിച്ചതോടെയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. പുല്‍പ്പള്ളി മേഖലയിലെ വിവിധ ഭാഗങ്ങളിലും കനത്തമഴ ലഭിച്ചതോടെ കബനി നദി നിറഞ്ഞൊഴുകുകയാണ്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ പുല്‍പ്പള്ളിയിലെ വിവിധ ഭാഗങ്ങളില്‍ കാറ്റോടുകൂടിയ മഴയാണ്. ചിലയിടങ്ങളില്‍ മഴയില്‍ കൃഷിയിടങ്ങളിലെ മരങ്ങള്‍ വീണു. കനത്ത മഴ തുടര്‍ന്നാല്‍ കബനി നദിയിലെ തോണി സര്‍വ്വീസ് ചൊവ്വാഴ്ച മുതല്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് തോണിക്കാര്‍ പറഞ്ഞു.