കര്‍ക്കിടക വാവ് ബലി ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു
തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണത്തോടനുബന്ധിച്ച് ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മിയുടെ അധ്യക്ഷതയില്‍ മാനന്തവാടി റവന്യൂ ഡിവിഷണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. കാട്ടിക്കുളത്ത് നിന്നുളള ഗതാഗത നിയന്ത്രണം,കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ്,റവന്യു, പോലീസ്, ദേവസ്വം, ആരോഗ്യ വകുപ്പ് എന്നിവരുടെ ഏകോപനം യോഗം വിലയിരുത്തി.
മാനന്തവാടി ഡിവൈഎസ്പി .പിഎല്‍.ഷൈജു, എല്‍ആര്‍.തഹസില്‍ദാര്‍ പിയു സിത്താര, എ ടി ഒ. പ്രശോഭ് പി.കെ,ആന്റ് & സേഫ്റ്റിസ്റ്റേഷന്‍ ഓഫീസര്‍ വിശ്വാസ് പി.വി, ഫുഡ് സേഫ്റ്റി ഓഫീസര്‍ അഞ്ചു ജോര്‍ജ്ജ്, പി ഡബ്ലു യു ഡി എ ഇ അര്‍ച്ചന സീ ആര്‍,തിരുനെല്ലി സ്റ്റേഷന്‍ പോലിസ് ഓഫീസര്‍ സി.ആര്‍ അനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്‌നോബി അഗസ്റ്റില്‍ ,സിനിയര്‍ ഫോസ്റ്റ് ഒഫിസര്‍ രതീഷ് കുമാര്‍ , കാട്ടിക്കുളം കെഎസ്ഇബിയിലെ ബിനു മാത്യൂ , ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ വി.നാരായണന്‍ നമ്പുതിരി, ക്ഷേത്രം ജീവനക്കാരനായ പി.കെ പ്രേമചന്ദ്രന്‍ , ടി.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.