സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകം: ഐഎംഎ

0

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് ഐഎംഎ. മുഖ്യമന്ത്രിയെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും ഈ ആശങ്ക അറിയിച്ചിട്ടുണ്ട്. പ്രതിദിനം ഒരുലക്ഷം ടെസ്റ്റുകളെങ്കിലും നടത്തണം. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ വരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണെന്നും ഡോ. സുല്‍ഫി നൂഹ് ട്വന്റിഫോറിനോട് പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ ജാഗ്രതയില്‍ ഇളവ് വരുത്തിയോയെന്ന് സംശയമുണ്ട്. കൊവിഡ് കടന്നുപോയി എന്നൊരു ചിന്ത ആളുകള്‍ക്ക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ല. ദിവസവും ആയിരത്തിനടുത്ത് മരണങ്ങള്‍ നടക്കുന്ന നിലയിലേക്ക് ഇംഗ്ലണ്ട് മാറിയത് വളരെ വേഗമാണ്. ആ സ്ഥിതി സംസ്ഥാനത്തും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം, സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ആണ്. ഇന്നലെ 6036 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!