വെള്ളമുണ്ട കരുവണശ്ശേരി മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നു.ജൂലൈ 13ന് മുടിപ്പിലാപ്പിള്ളി ഇല്ലത്ത് ശ്രീവാസുദേവന്‍ സോമയാജിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ക്കുശേഷം , പ്രശസ്ത സിനിമാ സംവിധായകന്‍ രാമസിംഹന്‍ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തുമെന്ന് ക്ഷേത്രം അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വേദശില ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി തപസ്യാനന്ദ സരസ്വതി,വേദ ശില ട്രസ്റ്റിമാരായ അഡ്വ.വിഷ്ണു മോഹന്‍,സജിത് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ശ്രീകൃഷ്ണനുമായുള്ള യുദ്ധത്തില്‍ ബാണാസുരന്റെ കരം അറ്റു വീണ പ്രദേശം എന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണ് വയനാട് വെള്ളമുണ്ടയിലെ കരുവണശ്ശേരി . ഏകദേശം 1400 വര്‍ഷത്തോളം പഴക്കമുണ്ട് എന്ന് കണക്കാക്കപ്പെടുന്ന കരുവണശ്ശേരിയിലുണ്ടായിരുന്ന ചതുര്‍ബാഹുമബാഹു ശ്രീമഹാവിഷ്ണുക്ഷേത്രം ടിപ്പുവിന്റെ പടയോട്ടത്തില്‍ നശിക്കുകയും സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെടുകയുംചെയ്തു. അതിനുശേഷം അവിടെ യഥാവിധിയുള്ള പൂജാകര്‍മ്മങ്ങള്‍ ഒന്നും നടന്നിട്ടില്ല.
നിരവധി സംന്യാസി പ്രമുഖരും , സാമുദായികനേതാക്കളും , സാംസ്‌കാരിക നേതാക്കളും സന്നിഹിതതായിരിക്കും.ഇന്ത്യയിലെ തന്നെ ആദ്യത്തെ സാളഗ്രാമപ്രതിഷ്ഠയായിരിക്കും ഇവിടെ നടക്കുക.
ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠയോടു കൂടി വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കും.പരിസരവാസികളായ പത്തു പരുഷന്മാരെയും, പത്തു സ്ത്രീകളെയുംപുജാകര്‍മ്മങ്ങള്‍ പഠിപ്പിക്കുകയുംഅവര്‍ക്ക് പൂജ ചെയ്യുവാനുള്ള അവസരം നല്‍ക്കുന്നതുമായിരിക്കും. ക്ഷേത്രത്തിലെ സായം സന്ധ്യാ സമയത്തെ ദീപാരാധന നടത്തുന്നത് സ്ത്രീകള്‍ ആയിരിക്കുമെന്നും ഇവര്‍ പറഞ്ഞു.