കിണര്‍ ഇടിഞ്ഞ് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടു
കിണറിന്റെ പ്ലാറ്റ് ഫോമിനൊപ്പം വീണ വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തികഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കമ്പളക്കാട് കൊയിഞ്ഞങ്ങാട്ടിലെ പഞ്ചായത്ത് കിണര്‍ ഇടിഞ്ഞു താഴ്ന്നത്.പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങള്‍ക്ക് ആശ്രയമായ കിണറിന്റെ അരികിലെ മണ്ണിടിഞ്ഞ് താഴ്ന്നു പോകുകയായിരുന്നു. സംഭവ സമയം പ്രദേശത്തെ പതിനാറുകാരിയായ കുട്ടിയും പിതാവും സമീപത്തുണ്ടായിരുന്നു. അപ്രതീക്ഷിതമായി മണ്ണിടിഞ്ഞതോടെ കുട്ടി കിണറിന്റെയും മണ്ണിന്റെയും ഇടയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ കുട്ടിയെ രക്ഷപ്പെടുത്തി. വീഴ്ച്ചയില്‍ കുട്ടിക്ക് നിസാര പരിക്കേറ്റു.നിരവധി കുടുംബങ്ങളുടെ ആശ്രയമായ ഈ കിണര്‍ അടിയന്തരമായി അറ്റകുറ്റുകള്‍ പണികള്‍ നടത്തി പ്രദേശവാസികള്‍ക്ക് വെള്ളം ലഭിക്കുന്നതിന് സജ്ജീകരിക്കണം നാട്ടുകാര്‍ ആവശ്യം