കനിവുള്ളവരുടെ കരുണ തേടി ഒരു കുടുംബം

0

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കളരിപ്പറമ്പ് വിട്ടില്‍ താമസിക്കുന്ന ദിലീപ്. പി. എസ് എന്ന 45 കാരനാണ് തലച്ചോര്‍ സംബന്ധമായ അസുഖം മൂലം കിടപ്പിലായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും, പിന്നീട് കല്പറ്റ ലിയോ ആശുപത്രിയിലും കാണിച്ചു. വളരെ അപൂര്‍വമായ രോഗമാണെന്നും, കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന മറുപടിയാണ് എല്ലാ ആശുപത്രിയില്‍ നിന്നും ലഭിച്ചത്. പ്രതീക്ഷ കൈവിടാതെ വീണ്ടും ബാംഗ്ലൂര്‍ നിംഹാന്‍സ് ഹോസ്പിറ്റലില്‍ ചികിത്സ ചെയ്ത് വരുകയാണ്. പ്രതിമാസം മരുന്നിനും, ഇന്‍ജെക്ഷനുമായി നല്ലൊരുതുക ഇവര്‍ക്ക് ചികിത്സക്കായി ചിലവ് വരുന്നു. ഭാര്യയും രണ്ട് മക്കളുമാണ് ദിലീപിനുള്ളത്. മക്കള്‍ രണ്ടുപേരും പടിക്കുകയാണ്. എഴുനേല്‍ക്കാന്‍ കഴിയാത്ത ദിലീപിനെ നോക്കാനും ഇടക് ഇടക് മരുന്ന് നല്‍കാനും ഒരാള്‍ കൂടെ വേണം അതിനാല്‍ ഭാര്യക്ക് മറ്റ് തൊഴിലിനും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ആശാരി പണിക്കാരനായിരുന്നു ദിലീപ്, ഭാര്യ തൊഴിലുറപ്പ് തൊഴിലാളിയും. ഇപ്പോള്‍ സാമ്പത്തികമായി ഒന്നും ഇല്ലാത്ത അവസ്ഥയാണ്, മാസം തോറും മരുന്ന് വാങ്ങാന്‍ പോലും ബുധിമുട്ടിലാണ്. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ 96562 87723 നമ്പറില്‍ ബന്ധപെടുക.

Leave A Reply

Your email address will not be published.

error: Content is protected !!