നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടി മേഖലയിലാണ് കാട്ടാന ശല്യംരൂക്ഷമായിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഇറങ്ങിയ കാട്ടാന പ്രദേശവാസികളുടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു.വള്ളുവാടി മേഖലയിലാണ് കഴിഞ്ഞ ഏതാനുദിവസങ്ങളായി കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. സമീപത്തെ വനമേഖലയില്‍ നിന്നും ഇറങ്ങുന്ന കാട്ടാന പ്രദേശത്തെ കര്‍ഷകരായ കുഴിക്കണ്ടത്തില്‍ ഹരിദാസ്, വട്ടപ്പാറയില്‍ തോമസ്, പാല്‍പ്പാത്ത് ബേബി എന്നിവരുടെ കൃഷികളാണ് നശി്പ്പിച്ചത്. വാഴ, കവുങ്ങ് തുടങ്ങിയ വിളകളാണ് തിന്നും ചവിട്ടി മറിച്ചിട്ടും കാട്ടന നശിപ്പിച്ചത്. ഇതിലൂടെ പതിനായിരങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. കര്‍ഷകര്‍ സ്വന്തം നിലയില്‍ സ്ഥാപിച്ച ഫെന്‍സിങ് തകര്‍ത്താണ് കാട്ടാന കൃഷിയിടത്തില്‍ എത്തുന്നത്. കാട്ടാന ഇറങ്ങിയ വിവരം വനംവകുപ്പിനെ അറിയിച്ചാലും ആരും എത്താറില്ലന്നും കര്‍ഷകര്‍ ആരോപിക്കുന്നു. വനാതിര്‍ത്തികളിലെ പ്രതിരോധ സംവിധാനങ്ങളിലുള്ള വീഴ്ചയാണ് കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷിയിടത്തിലെത്താന്‍ കാരണമെന്നാണ് ആരോപണം. വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന വിളകള്‍ക്ക് കൃത്യമായി നഷ്ടപരിഹാരം ലഭിക്കാത്തതും കര്‍ഷകരെ വന്‍പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.