ഉദാരമതികളുടെ സഹായം തേടുന്നു
ക്യാന്‍സര്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നനിര്‍ധന കുടുംബത്തിലെ വീട്ടമ്മ ഉദാരമതികളുടെ സഹായം തേടുന്നു. പൂതാടി കല്ലൂര്‍ കുന്നില്‍ ചക്കാലക്കല്‍ ബെന്നിയുടെഭാര്യ റിനി (35)യാണ് സുമനസ്സുകളുടെ സഹായം തേടുന്നത്.റിനികോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.ഒരു മാസം ഏകദേശം 50000ത്തോളം രൂപ മരുന്നിനും മറ്റ് ചിലവുകള്‍ക്കുമായി കണ്ടെത്തണം .
ഇത്രയും നാളത്തെ ചികില്‍സയ്ക്ക് തന്നെ ലക്ഷങ്ങളാണ് ചിലവായത്.കൂലിപ്പണിക്കാരനായ ബെന്നിയും ആറും ഒന്‍മ്പതും വയസ്സുള്ള രണ്ട് കുട്ടികളും വയസ്സായ അമ്മയും റിനിയും അടങ്ങുന്ന കുടുംബം മുന്നോട്ടുള്ള ചികല്‍സയ്ക്കുള്ള പണം കണ്ടെത്തൊന്‍ ബുദ്ധിമുട്ടുകയാണ് .ജനകിയ കമ്മറ്റി രൂപികരിച്ച് ചികല്‍സയ്ക്കുള്ള പണം കണ്ടെത്തൊന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി വാര്‍ഡംഗം കെ ജെ സണ്ണി രക്ഷാധികാരിയും ,കെ ആര്‍ അനീഷ് കണ്‍വീനറും , കല്ലൂര്‍ രാഘവന്‍ ചെയര്‍മാനുമായി ചികിത്സ സഹായ സമിതി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുണ്ട് . റിനിക്ക് ചികിത്സക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു .
കേരള ഗ്രാമീണ്‍ ബാങ്ക്
വാകേരി
അക്കൗണ്ട് നമ്പര്‍ 402 11101041581
l FSC code KLGB 00 40211