കൊയിലേരി പാലത്തിന് സമീപം മാലിന്യം തള്ളല്‍ വ്യാപകം: നടപടിയെടുക്കാതെ അധികൃതര്‍
കൊയിലേരി പാലത്തിന് സമീപം മാലിന്യം തള്ളല്‍ വ്യാപകം.പ്ലാസ്റ്റിക്, ചിഞ്ഞളിഞ്ഞ ,പഴങ്ങള്‍, മത്സ്യ-മാംസ അവശിഷ്ടങ്ങള്‍ എന്നിവയാണ് പ്രധാനമായും തള്ളുന്നത്. പ്രദേശത്ത് മാലിന്യാവശിഷ്ടങ്ങളുടെ ഗന്ധവും രൂക്ഷമാണ്. ടൗണുകളില്‍ നിന്നും മറ്റുമാണ് മാലിന്യങ്ങള്‍ ഇവിടെ കൊണ്ടുവന്നിടുന്നത്.രാരാത്രിയുടെ മറവില്‍ ചാക്കുകളിലാക്കിയാണ് മാലിന്യങ്ങള്‍ വാഹനങ്ങളിലെത്തിച്ച് ഇവിടെ നിക്ഷേപിക്കുന്നത്. പുഴയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് മാലിന്യം തള്ളുന്നത് എന്നതിനാല്‍ തന്നെ മഴ പെയ്യുന്നതോടെ മാലിന്യങ്ങള്‍ പുഴയിലേക്കൊഴുകും.ഇത് ഗുരുതരമായിട്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് നാട്ടുകാര്‍ .
അതോടൊപ്പം തന്നെ കൊയിലേരി പുഴയില്‍ നിരവധിയായ വിനോദസഞ്ചാരികളാണ് കുളിക്കാനും മറ്റും എത്തുന്നത്. ഈ മാലിന്യങ്ങള്‍ പുഴയിലിറങ്ങുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. രൂക്ഷമായ ഗന്ധം കാരണം കാല്‍നടയാത്ര പോലും അസഹനീയമാണ്. റോഡിന്റെ വശങ്ങളില്‍ പലഭാഗങ്ങളിലായാണ് മാലിന്യം നിക്ഷേപിക്കുന്നത്.പ്രദേശത്ത് സിസിടിവി ക്യാമറകളും മറ്റും ഇല്ലാത്തതിനാല്‍ തന്നെ മാലിന്യം തള്ളുന്നവര്‍ പിടക്കപ്പെടാറുമില്ല.മാത്രവുമല്ല ഈ പ്രദേശത്ത് വീടുകളുടേയും, കടകളുടേയും എണ്ണവും കുറവാണ്. മാനന്തവാടി നഗരസഭയുടേയും, പനമരം പഞ്ചായത്തിന്റേയും അതിര്‍ത്തി പ്രദേശമായതിനാല്‍ തന്നെ ആരോഗ്യവകുപ്പിന്റെയുംഅധികൃതരുടെയും ശ്രദ്ധ ഇവിടേക്ക് പതിയാറില്ല. അടിയന്തിരമായി മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമന്നാണ് പ്രദേശവാസികളുടെ ആവശ്യം