100 കിടക്കകളോടെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ക്രിറ്റിക്കല്‍ കെയര്‍ വിഭാഗം കൂടുതല്‍ സജ്ജം

0

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ നവീകരിച്ച ടോക്‌സിക്കോളജി യൂണിറ്റിന്റെയും സ്നേയ്ക് ബൈറ്റ് യൂണിറ്റിന്റെയും ഉദ്ഘാടനം കല്‍പ്പറ്റ എം എല്‍ എ അഡ്വ. ടി. സിദ്ദിഖ് നിര്‍വഹിച്ചു.ഒപ്പം ആരംഭിച്ച അത്യാഹിത വിഭാഗം തീവ്ര പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം വയനാട് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഐ എ എസ് നിര്‍വഹിച്ചു. ഇതോടെ ജില്ലയില്‍ 100 ബെഡ്ഡുകളുള്ള ഏക ഐ സി യു ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റായി ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ക്രിറ്റിക്കല്‍ കെയര്‍ വിഭാഗം മാറി.

കേരളത്തില്‍ നിപ്പാ രോഗ നിര്‍ണ്ണയത്തിലും തുടര്‍ന്നുള്ള രോഗ നിയന്ത്രണത്തിലും ഗണ്യമായ പങ്ക് വഹിച്ച ഡോ. അനൂപ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പാമ്പിന്‍ വിഷ ചികിത്സയും മറ്റ് വിഷബാധയേറ്റവര്‍ക്കുള്ള ആധുനിക ടോക്‌സിക്കോളജി സെന്ററും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ക്രിറ്റിക്കല്‍ കെയര്‍ വിഭാഗത്തില്‍ കൂടുതല്‍ സജ്ജമാണ്.

എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീര്‍, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടിജെ വില്‍സണ്‍, ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ആസ്റ്റര്‍ നോര്‍ത്ത് കേരളാ ക്രിറ്റിക്കല്‍ കെയര്‍ ഡയറക്ടര്‍ ഡോ. അനൂപ് കുമാര്‍, ഡെപ്യൂട്ടി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ക്രിറ്റിക്കല്‍ കെയര്‍ വിഭാഗം ഹെല്‍പ് ലൈന്‍ നമ്പര്‍ 8111881234.

Leave A Reply

Your email address will not be published.

error: Content is protected !!