ജീവനി ക്ലിനിക്കിനോട് അവഗണന പ്രതിഷേധവുമായി എഐവൈഎഫ്

0

വയോജനങ്ങള്‍ അടക്കം നിരവധി പേര്‍ ചികിത്സ തേടിയെത്തുന്ന കല്‍പ്പറ്റ ജീവനി ക്ലിനിക്കിനോട് അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ രംഗത്ത്. മാലിന്യത്താല്‍ വൃത്തിഹീനമായ ചുറ്റുപാടാണ് ഉള്ളതെന്നും ഓവുചാലുകളിലും അടക്കം മാലിന്യങ്ങള്‍ നിറഞ്ഞിട്ടും അധികൃതര്‍ നടപടി എടുത്തില്ലെന്നും ഇവര്‍ ആരോപിച്ചു.

രണ്ടാഴ്ച മുന്നേ ചപ്പുചവറുകളും മാലിന്യവും കൂടിയതോടെ രൂക്ഷ ഗന്ധം കാരണം ഡോക്ടര്‍ രോഗികളെ പുറത്തുനിര്‍ത്തിയാണ് ഡോക്ടര്‍ ചികിത്സിച്ചത്.നഗരസഭയും മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റും ഈ ഡോക്ടര്‍ക്കെതിരെ സ്ഥലം മാറ്റാനുള്ള ഗൂഢനീക്കം അവസാനിപ്പിക്കണമെന്നും എഐവൈഎഫ് കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി റെജീഷ് വൈത്തിരി പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!