‘വര്‍ണ്ണക്കൂടാരം’ ഉദ്ഘാടനം ചെയ്തു
പള്ളിക്കല്‍ ഗവ.എല്‍ പി സ്‌ക്കൂളില്‍ എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പ്രീ പ്രൈമറി വര്‍ണക്കൂടാരം മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കുട്ടികള്‍ക്കായി ഒരുക്കിയ തീയേറ്റര്‍ ,’വിസ്മയക്കൂട്’ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബിയും ‘കളിക്കൂട്’ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.കെ. വിജയനും ‘കഥക്കൂടി ‘ന്റെ ഉദ്ഘാടനം മാനന്തവാടി ബി.പി.സി സുരേഷ് കെ.കെ യും നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ ടി.പി. വിത്സന്‍ പദ്ധതി വിശദീകരണം നടത്തി.
എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീറ ഷിഹാബ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോര്‍ജ് പടകൂട്ടില്‍, ശിഹാബ് ആയാത്ത്, ജെന്‍സി ബിനോയ്, വാര്‍ഡ് മെമ്പര്‍ അമ്മദ് കുട്ടി ബ്രാന്‍, പി ടി എ പ്രസിഡണ്ട് എ..ഷാനവാസ്, മദര്‍ പി.ടി.എ. പ്രസിഡണ്ട് അമ്പിളി വിനോദ്, ബ്രാന്‍ അലി, അബ്ദുള്‍ റൗഫ് ഷബീന ടി.എ പ്രസംഗിച്ചു.