വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.നിലാവ് തെരുവ് വിളക്ക് പദ്ധതിയിലും പട്ടിവര്‍ഗ്ഗവിഭാഗത്തിന്റെ ഭവനനിര്‍മാണത്തിലുമുള്‍പ്പെടെ അഴിമതി നടത്തുകയും ഭരണസമിതിയംഗങ്ങള്‍ ബിനാമികളെ നിര്‍ത്തി അഴിമതി നടത്തുന്നതായും ആരോപിച്ച് യുഡിഎഫ് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം വാഹനപ്രചരണ ജാഥ നടത്തിയിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് മാര്‍ച്ച്.ഓഫീസിന് മുമ്പില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു.തുടര്‍ന്ന് നടത്തിയ ധര്‍ണ്ണ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ സി മൊയ്തുഹാജി അധ്യക്ഷത വഹിച്ചു.ഉനൈസ് തോട്ടോളി,ഹാരിസ് പടിഞ്ഞാറെത്തറ,മംഗലശ്ശേരി മാധവന്‍,ടി കെ മമ്മൂട്ടി,ഷാജിജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.