ബത്തേരി-താളൂര്‍ റോഡിന്റെ നിലവിലെ കരാര്‍ റദ്ദുചെയ്തു. കെ.ആര്‍.എഫ്.ബി പ്രൊജക്ട് ഡയറക്ടറാണ് കരാര്‍ റദ്ദുചെയ്ത് ഉത്തരവിറക്കിയത്. 15 മാസംകൊണ്ട് പൂര്‍ത്തിയാക്കാമെന്ന കരാറിന്‍മേല്‍ 2021 ജൂണില്‍ പണിയാരംഭിച്ചെങ്കിലും ഇതുവരെയും തീരാത്ത സാഹചര്യത്തിലാണ് കരാര്‍ റദ്ദാക്കിയത്.ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകനയോഗത്തിലാണ് നിലവില കരാര്‍ റദ്ദുചെയ്യാന്‍ തീരുമാനമെടുത്തത്. കരാര്‍ ഏറ്റെടുത്ത കോയമ്പത്തൂര്‍ ആസ്ഥാനമായുളള പ്രതീന്‍ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് എന്ന കമ്പനിക്ക് രണ്ടുതവണ കരാര്‍ കാലാവധി നീട്ടിനല്‍കി. എന്നിട്ടും പ്രവൃത്തിയുടെ 18 ശതമാനം മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിച്ചുളളൂ.
ഇതിനിടെ നിര്‍മാണത്തിലെ അപാകങ്ങളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ഉയരുകയും ചെയ്തു. റോഡുപണി വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതിയും ജനപ്രതിനിധികളും വകുപ്പുമന്ത്രിയ കണ്ടിരുന്നു. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും.