അമ്പലവയല്‍ കളത്തുവയല്‍ പ്രദേശം പുലിഭീതിയില്‍.

0

അമ്പലവയല്‍ അടിവാരം കളത്തുവയലിലാണ് കുറച്ചുദിവസങ്ങളായി പുലിശല്യമുളളത്. അമ്പലക്കുന്ന്, അടിവാരം, കൂപ്പ് ഭാഗങ്ങളിലാണ് കഴിഞ്ഞദിവസം നാട്ടുകാര്‍ പുലിയെ നേരില്‍ കണ്ടത് .കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടു വളര്‍ത്തുനായ്ക്കളെയാണ് പുലി കൊന്നുതിന്നത്.വനപ്രദേശം അടുത്തെങ്ങുമില്ലാത്ത സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പുറത്തിറങ്ങാന്‍ ഭയക്കുകയാണ് ജനങ്ങള്‍.ഇന്നലെ രാത്രിയില്‍ അടിവാരം-ഓടവയല്‍ പാതയില്‍ പുലി നടന്നുനീങ്ങുന്നത് വീട്ടമ്മ കണ്ടു. ഏറെ നേരം പുലിയുടെ അലര്‍ച്ച കേട്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ഞായറാഴ്ച അമ്പലക്കുന്ന് ഭാഗത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. കൃഷിപ്പണിക്കായി തോട്ടത്തില്‍ ഇറങ്ങാനും പുല്ലരിയാനും പേടിക്കേണ്ട അവസ്ഥയാണിപ്പോള്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!