കോവിഡ് ബാധിച്ചു മരിച്ചവരില്‍ 24% പേര്‍ റിവേഴ്‌സ് ക്വാറന്റീന്‍ കൃത്യമായി പാലിച്ചിരുന്നില്ലെന്നു റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ ഉണ്ടായ 223 കോവിഡ് മരണങ്ങളില്‍ 61 എണ്ണം (24%) റിവേഴ്‌സ് ക്വാറന്റീന്‍ വഴി തടയാമായിരുന്നുവെന്ന് കോവിഡ് മരണം സംബന്ധിച്ചു പഠനം നടത്തിയ സംസ്ഥാനതല സമിതി കണ്ടെത്തി.രോഗ ലക്ഷണം ഇല്ലാത്ത പ്രായം ചെന്ന വ്യക്തികള്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ് റിഹേഴ്സ് ക്വാറന്റൈന്‍.
റിവേഴ്‌സ് ക്വാറന്റീന്‍ കൃത്യമായി പാലിക്കുന്നതിലൂടെ മരണ നിരക്ക് കുറയ്ക്കാനാകുമെന്നു സമിതി നിരീക്ഷിച്ചു. മരിച്ചവരുടെ ശരാശരി പ്രായം 63.5 വയസ്സാണ്. പ്രായമേറുമ്പോള്‍ മരണ സാധ്യത കൂടുതലാണ്. 5% പേരെ (13 പേര്‍) മരണശേഷമാണ് ആശുപത്രിയിലെത്തിച്ചത്.
മരിച്ചവരില്‍ 2 പേര്‍ക്കൊഴികെ മറ്റ് അനുബന്ധ രോഗങ്ങളുണ്ടായിരുന്നു. പ്രമേഹം (48%), അമിത രക്തസമ്മര്‍ദം (46%), ശ്വാസകോശ രോഗങ്ങള്‍ (21%), വൃക്ക രോഗങ്ങള്‍ (14%), അര്‍ബുദം (6%) തുടങ്ങിയ അനുബന്ധ അസുഖങ്ങളാണുണ്ടായിരുന്നത്.
റിവേഴ്‌സ് ക്വാറന്റീന്‍ 60 വയസ്സ് കഴിഞ്ഞവരും അര്‍ബുദം, ഹൃദ്രോഗം, കരള്‍ രോഗം, ശ്വാസകോശ രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയവ ബാധിച്ചവരും വലിയ ശസ്ത്രക്രിയകള്‍ക്കു വിധേയരാവയരും പുറത്തിറങ്ങുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും നിയന്ത്രിക്കുന്നതാണു റിവേഴ്‌സ് ക്വാറന്റീന്‍.
എന്താണ് റിവേഴ്‌സ് ക്വാറന്റീന്‍
രോഗ ലക്ഷണം ഇല്ലാത്ത പ്രായം ചെന്ന വ്യക്തികള്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ് റിഹേഴ്സ് ക്വാറന്റൈന്‍. കൊവിഡ് വ്യാപനം ശക്തമായ രാജ്യങ്ങളില്‍ ഈ ആശയം നടപ്പാക്കിയതായി റിപ്പോര്‍ട്ടുണ്ട്. നിയന്ത്രണങ്ങള്‍ അവസാനിക്കുകയും കൊവിഡില്‍ നിന്ന് മുക്തി നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റിവേഴ്‌സ് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുക. കൊവിഡില്‍ നിന്ന് രക്ഷ നേടുന്നതിനൊപ്പം രോഗം വീണ്ടും എത്തുന്നതിനും വ്യാപിക്കുന്നതിനുള്ള സാധ്യതതകള്‍ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നിരീക്ഷണ കാലാവധി പിന്നിട്ട ശേഷവും, ലക്ഷണങ്ങളൊന്നുമില്ലാതെയും പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ റിഹേഴ്സ് ക്വാറന്റൈന്‍ ആവശ്യമാണെന്ന വാദവും ഉയരുന്നുണ്ട്.
റിവേഴ്‌സ് ക്വാറന്റൈന്‍ രീതികള്‍ ഇങ്ങനെ
പ്രായമായവരെയും മറ്റ് ഗുരുതര രോഗബാധിതര്‍ ആയിട്ടുമുള്ളവരുടെ സമ്പര്‍ക്കം പൂര്‍ണ്ണമായി ഒഴിവാക്കി ഇവരെ വീടുകളില്‍ തന്നെ സുരക്ഷിതരായി കഴിയാന്‍ അനുവദിക്കും. ഇതിനിടെ രോഗബാധ കണ്ടെത്തിയാല്‍ ചികില്‍സിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്താനും കഴിയും. കൂടുതല്‍ പേരിലേക്ക് വൈറസ് ബാധ എത്തുന്നത് തടയാന്‍ ഈ നീക്കത്തിലൂടെ കഴിയുമെന്നാണ് വിദഗ്ധരുടെ വാദം. പ്രമേഹ രോഗികളും , ജീവിത ശൈലീ രോഗമുള്ളവരും ഏറെയുള്ള സംസ്ഥാനത്ത് ഇത് 100 ശതമാനം നടപ്പാക്കല്‍ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വ്യക്തമായ ആസൂത്രണം വേണ്ട ഇക്കാര്യം വിജയമാകാന്‍ തദ്ദേശസ്ഥാപനങ്ങളുടെ മികച്ച പിന്തുണയും ആവശ്യമാണ്.