കെകെ അബ്രഹാമിനെ കോടതിയില്‍ ഹാജരാക്കി

0

പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്, കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാമിനെ കോടതിയില്‍ ഹാജരാക്കി. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടിലാണ് ഹാജരാക്കിയത്. അല്‍പസമയം മുമ്പാണ് കോടതിയില്‍ എത്തിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നതിന്റെ ഭാഗമാണ് ഈ കേസെന്നും കെ കെ അബ്രഹാം. രാജേന്ദ്രന്റെ നായരുടെ മരണത്തില്‍ നിഷ്പക്ഷമായി അന്വേഷണം നടത്തണം. വയനാട്ടിലെ രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് സമ്പാദ്യത്തെ കുറിച്ച് കേന്ദ്ര ഏജന്റ്‌സി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക അസ്വാസ്ഥ്യങ്ങളുള്ള തന്നെ പൊലിസ് ബലം പ്രയോഗിച്ചാണ് മെഡിക്കല്‍ കോളജില്‍ നിന്ന് കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!