ക്ലാസില്‍ കയറാതെ കറങ്ങി നടന്നാല്‍ പിടികൂടും: മുന്നറിയിപ്പുമായി എക്‌സൈസ്

0

സ്‌കൂള്‍ പ്രവൃത്തിസമയം ക്ലാസില്‍ കയറാതെ ടൗണിലും മറ്റുമായി കറങ്ങുന്ന വിരുതന്മാരെ പിടികൂടാന്‍ ജില്ലയില്‍ പ്രത്യേക സംവിധാനമൊരുക്കുമെന്ന് ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ് ഷാജി.വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗവും വില്‍പ്പനയും തടയുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളിലെത്താതെ കറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

പുതിയ അധ്യയന വര്‍ഷത്തിന് നാളെ തുടക്കമാവുകയാണ്. ലഹരിയില്‍ നിന്നും മുക്തമാവേണ്ട ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനായി ജില്ലാ ഭരണ സംവിധാനങ്ങളും പൊതു സമൂഹവും ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യവും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. ഓരോ വര്‍ഷവും ജില്ലയില്‍ നിന്നും ചെറുതും വലുതുമായ മയക്കുമരുന്ന് കേസുകളുമായി നിരവധി പേരാണ് പിടിക്കപ്പെടുന്നത്.അതില്‍ തന്നെ യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പേരുകള്‍ കൂടി ചേര്‍ത്തപ്പെടുന്നു എന്നത് ആശങ്കയോടെയാണ് ജില്ലാ ഭരണകൂടം നോക്കിക്കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് അധ്യായന വര്‍ഷത്തിന്റെ തുടക്കം മുതല്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തി വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും ലഹരി മുക്തമാക്കുക എന്ന ലക്ഷ്യവുമായി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും വിത്യസ്ഥങ്ങളായ പദ്ധതികള്‍ ആവിശ്കരിക്കുന്നത്. ഇതിനായി സ്‌കൂള്‍ പിടിഎ, സന്നദ്ധ പ്രവര്‍ത്തകര്‍, സ്‌കൂളിന് സമീപത്തെ വ്യാപാരികള്‍, പോലീസ്, ആരോഗ്യ വകുപ്പ്,കൃഷി വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചേര്‍ന്ന് വിപുലമായ കുടിയാലോചന യോഗം നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!