മരിയന്‍ പ്രാര്‍ത്ഥനാദിനം ആചരിച്ചു.

0

മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂര്‍ദ്ദ്മാതാ ദേവാലയത്തില്‍ ഇന്ന് രൂപതാതല മരിയന്‍ പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു.രാവിലെ 10 മണിക്ക് ലൂര്‍ദ്ദ് മാതാവിന്റെ ഗ്രോട്ടോയില്‍ ജപമാലയും ദേവാലയത്തിലേക്ക് സിനഡല്‍ യാത്രയും നടന്നു.
ആഗോള കത്തോലിക്കാസഭയില്‍ ആരംഭിച്ചിരിക്കുന്ന സിനഡല്‍ പ്രക്രിയയുടെ അടുത്തഘട്ടത്തിലേക്കു പ്രവേശിക്കുന്നതിന്റെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ മെയ് 31-ാം തീയതി സിനഡിന്റെ വിജയത്തിനായി പ്രത്യേക മരിയന്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുവാന്‍ ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്മുഴുവന്‍ കത്തോലിക്കാ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും സ്ഥാപനങ്ങളിലും മെയ് 31-ാം തീയതി സിനഡിന്റെ വിജയത്തിനായി പ്രത്യേക മരിയന്‍ പ്രാര്‍ത്ഥന നടത്തുന്നത്.പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തില്‍ വച്ച്നടന്ന മരിയന്‍ പ്രാര്‍ത്ഥനാ ദിനത്തില്‍ കോഴിക്കോട് രൂപതാ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികത്വം നല്‍കി.ധാരാളം കത്തോലിക്കാ ദേവാലയങ്ങളിലെ വൈദീകരും,സന്യസ്തരും,അള്‍ത്താര ബാലികാബാലന്മാരും, ഇടവകയിലെ പ്രതിനിധികളും, മരിയന്‍ പ്രാര്‍ത്ഥനാ ദിനത്തില്‍ പങ്കെടുക്കാന്‍ പള്ളിക്കുന്നിലേക്ക് എത്തിച്ചേര്‍ന്നിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!