കോവിഡ് ലക്ഷണങ്ങളുമായി വീട്ടിൽ ഇരിക്കുന്നവർ ശ്രദ്ധിക്കുക

0

കോവിഡ് ലക്ഷണങ്ങളായ ചുമ, പനി, ജലദോഷം, ശരീരവേദന, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയവ ഉള്ളവർ ടെസ്റ്റ് നടത്താതെയും ആരോഗ്യപ്രവർത്തകരെ അറിയിക്കാതെയും വീടുകളിൽ തുടരുന്നത് രോഗം ഗുരുതരമാകുന്നതിനും മാരകമാകുന്നതിനും കാരണമായേക്കാം. രോഗലക്ഷണങ്ങൾ  ഗുരുതരമാകുന്ന അവസരത്തിൽ മാത്രം ആശുപത്രികളിൽ എത്തിയാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞെന്നു വരില്ല. കോവിഡ് മൂലം കടുത്ത ന്യൂമോണിയയും രക്തത്തിലെ ഓക്സിജൻ അളവ് പെട്ടെന്ന് കുറയുന്ന അവസ്ഥയും വരാനിടയുണ്ട്.

കോവിഡ് പരിശോധിച്ച് പോസിറ്റീവ് ആയാലും വീടുകളിൽ തന്നെ ചികിത്സയിൽ കഴിയാൻ അവസരമുണ്ട്. ലക്ഷണങ്ങൾ മൂർച്ഛിക്കുന്ന സമയത്ത് രോഗികളെ ചികിത്സിക്കാനായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ, കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ. കോവിഡ് ആശുപത്രികൾ എന്നിവ ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ട് മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ പ്രവർത്തകരെയോ ആശാ പ്രവർത്തകരെയോ വാർഡ് മെമ്പറെയോ അറിയിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്യണമെന്നും  ലക്ഷണങ്ങൾ ഉള്ളവർ- വീട്ടിലുള്ളവർ ഉൾപ്പെടെ മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!