ഭരണസമിതി ഫണ്ട് ലാപ്‌സാക്കി: പൂതാടിയില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച്

0

പൂതാടിയില്‍ യു ഡി എഫ് ഭരണ സമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി . ജനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ട 2022-23 വര്‍ഷത്തെ 4 കോടി രൂപ ഫണ്ട് ലാപ്‌സാക്കിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് . കഴിഞ്ഞ രണ്ടര വര്‍ഷത്തെ യുഡിഎഫ് ഭരണം തികഞ്ഞ പരാജയമാണന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു . സര്‍വ്വമേഖലയിലും
ഫണ്ട് വിനിയോഗിക്കുന്നതില്‍ പഞ്ചായത്ത് ജില്ലയില്‍ 23ആം സ്ഥാനത്താണന്ന് സമരക്കാര്‍ പറഞ്ഞു. എല്‍ ഡി എഫ് ജില്ല കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു . ഷാജി, ഇ കെ ബാലകൃഷ്ണ്ണന്‍ ,എ വി ജയന്‍ , എന്‍ ഒ ദേവസ്സി ,എ ജെ കുര്യന്‍ ,രുഗ്മണി സുബ്രഹ്‌മണ്യന്‍ ,ഷിജി ഷിബു , , തുടങ്ങിയവര്‍ സംസാരിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!