വായ്പ തട്ടിപ്പിനിരയായി ജീവനൊടുക്കിയ രാജേന്ദ്രന്റ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് മൃതദേഹവുമായി മാര്‍ച്ച് . മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളും ജനകീയ സമിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ മൃതദേഹം 12 മണിയോടെ പുല്‍പ്പള്ളിയിലെത്തിച്ചു.തുടര്‍ന്നാണ് മാര്‍ച്ച് ആരംഭിച്ചത് .
മാര്‍ച്ചില്‍ നുറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്. രാജേന്ദ്രന്റെ പേരില്‍ വായ്പ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, രാജേന്ദ്രന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, രാജേന്ദ്രന്റ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, പ്രശ്‌നത്തില്‍ മുഖ്യമന്ത്രി, സഹകരണ മന്ത്രിയുള്‍പ്പടെയുള്ളവര്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ ആരംഭിച്ച ഉപരോധസമരം ഇപ്പോഴും തുടരുകയാണ് സി.പിഎമ്മിന്റെ ജില്ലാ നേതാക്കളുള്‍പ്പടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്