ഇന്ത്യയ്ക്ക് അഭിമാനമായി ഷീന

0

മെയ് 12 മുതല്‍ 20 വരെ സൗത്ത് കൊറിയയിലെ ജന്‍ബുക്കില്‍ നടന്ന ഏഷ്യ – ഫസഫിക് മാസ്റ്റേഴ്‌സ് ഗെയിംസില്‍ മത്സരത്തില്‍ ഹര്‍ഡില്‍സില്‍ വെള്ളി മെഡലും, ഹാര്‍മാര്‍ത്രോയില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കി ഇന്ത്യയുടെ അഭിമാനമായ ഷീന നാട്ടില്‍ തിരിച്ചെത്തി.അടുത്ത ലോക മീറ്റില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഷീന. കൊറിയയിലെ ഇരട്ട വിജയം നാടിനും നാട്ടുകാര്‍ക്കും സമര്‍പ്പിക്കുന്നതായി ഷീന കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഒക്ടോബര്‍ 27,28,29 തിയ്യതികളില്‍ ദുബായില്‍ നടക്കുന്ന വെറ്ററന്‍സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ഷീന.2024 ല്‍ അമേരിക്കയില്‍ നടക്കുന്ന വേള്‍ഡ് ഒളിമ്പിക് മീറ്റിലേക്ക് പങ്കെടുക്കാന്‍ സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്.ഒരുപാട് സുമനസുകളുടെ സഹായഹസ്തങ്ങള്‍ കൊണ്ട് മാത്രമാണ് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത് .വെള്ളമുണ്ട പബ്ലിക് ലൈബ്രറി, ഒഴുക്കന്‍ മല സര്‍ഗ്ഗ ഗ്രന്ഥാലയം ,ചെറുകര റിനൈസന്‍സ് ലൈബ്രറി ,തുടങ്ങി വിവിധ വ്യക്തികളും സംഘടനകളും ഗ്രന്ഥശാലകളും ക്ലബ്ബുകളും നല്‍കിയ സഹകരണം വളരെ വലുതായിരുന്നുവെന്ന് ഷീന പറഞ്ഞു. അടുത്ത മീറ്റില്‍ പങ്കെടുക്കാന്‍ കഠിനമായ പ്രാക്ടീസ് ആവശ്യമാണ് അതിന് ഒരു കോച്ചിനെ അനുവദിച്ചു കിട്ടിയാല്‍ നന്നായിരുന്നുവെന്നും അടുത്ത മീറ്റുകളില്‍ പങ്കെടുക്കാന്‍ ഏഴ് ലക്ഷത്തോളം രൂപ ചിലവ് വരുമെന്നും ഇതിനായി എല്ലാ സംഘടനകളുടെയും, നാട്ടുകാരുടെയും എല്ലാവിധ പിന്തുണയും സഹായ സഹ കരണങ്ങളും അഭ്യര്‍ത്ഥിക്കുന്നതായി ഷീന പറഞ്ഞു. 2022മെയ് 18 മുതല്‍ 22 വരെ തിരുവനന്തപുരത്തു വച്ചു നടന്ന ദേശീയ മാസ്റ്റേഴ്‌സ് അതെറ്റിക് മീറ്റില്‍ വയനാട് ജില്ലയില്‍ നി ന്നും പങ്കെടുത്ത ഷീന ദിനേശനു ഹാര്‍മര്‍ ത്രോയില്‍ സ്വര്‍ണവും, ഡിസ്‌കസ് ത്രോയില്‍ വെങ്കലവും നേടി
ഏഷ്യന്‍ മീറ്റിലേക്ക് യോഗ്യത നേടിയിരുന്നു.2022 നവംബര്‍ 25,26,27 തിയ്യതികളില്‍ നാസിക്കില്‍ വച്ചു നടന്ന ദേശീയ വെറ്റെറന്‍സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ചാമ്പ്യന്‍ ഷിപ്പില്‍ ഡിസ്‌കസ് ത്രോയില്‍ ഗോള്‍ഡ് മെഡലും , ഹാര്‍മര്‍ ത്രോ, ഷോര്‍ട്ട് പുട്ട്, 200 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ റിലേയില്‍ വെളളി മെഡലുകളും, 100 മീറ്റര്‍ റിലേയില്‍ വെങ്കലവും നേടി. 2023 നവംബറില്‍ ദുബായില്‍ വച്ചു നടക്കുന്ന ഇന്റര്‍നാഷണല്‍ മീറ്റിലേക്ക് യോഗ്യത നേടി.2023 ഫെബ്രുവരി 11,12,13,14 തിയ്യതികളില്‍ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ഗെയിം സ് അതിലെറ്റിക്‌സില്‍ ഹാര്‍മര്‍ ത്രോയിലും, 3000 മീറ്റര്‍ വാക്കിങലും ഗോള്‍ഡ് മെഡലുകളും, ഹാര്‍ഡില്‍സ്, ഡിസ്‌കസ് ത്രോയില്‍ വെളളി മേഡലുകളും, 100 മീറ്റര്‍, 400 മീറ്റര്‍ റിലേ കളിലും വെങ്കല മെഡലുകളും നേടി.ഗ്രാമ പഞ്ചായത്തംഗം രാധ, സാമൂഹിക സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തകന്‍,ജംഷീദ് കിഴക്കയില്‍ പ്രോജക്ട് വിഷന്‍ വയനാട് ജില്ലാ കോഡിനേറ്റര്‍റഷീന സുബൈര്‍ എന്നിവരും ഷീന ദിനേശിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!