ജില്ലാ അറിയിപ്പുകള്‍

0

റേഷന്‍ മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചാല്‍ നടപടി

ജില്ലയില്‍ മുന്‍ഗണന വിഭാഗം (പി.എച്ച്.എച്ച്/എ.എ.വൈ) റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ 9188527301 എന്ന നമ്പറില്‍ അറിയിക്കാം. നമ്പര്‍ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും റേഷന്‍ കടകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്കെതിരെ പിഴ ചുമത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

അധ്യാപക നിയമനം

മൊതക്കര ജി.എല്‍.പി.സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി തസ്തികയിലേക്ക് ദിവസ വേതനത്തില്‍ അധ്യാപകരെ താല്‍ക്കാലികമായി നിയമിക്കുന്നു. മേയ് 30 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04935 232155.

കൂടിക്കാഴ്ച മാറ്റി

എരുമക്കൊല്ലി ഗവ. യു.പി സ്‌കൂളില്‍ എല്‍.പി, യു.പി, യു.പി വിഭാഗം പാര്‍ട്ട് ടൈം ഹിന്ദി അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് മേയ് 26 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്നെറിയിച്ച കൂടിക്കാഴ്ച മേയ് 30 ന് ഉച്ചയ്ക്ക് 1.30 ലേക്ക് മാറ്റിവെച്ചു.

സുരക്ഷിതമാക്കാം പശ്ചിമഘട്ടം; നെന്‍മേനിയില്‍ മാപ്പത്തോണ്‍ തുടങ്ങി

ഹരിതകേരളം മിഷന്റെ സുരക്ഷിതമാക്കാം പശ്ചിമഘട്ടം ക്യാമ്പയിനിന്റെ ഭാഗമായുള്ള നീര്‍ച്ചാല്‍ മാപ്പത്തോണ്‍ നെന്‍മേനി ഗ്രാമ പഞ്ചായത്തില്‍ തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു ക്യാമ്പയിന്‍ വിശദീകരിച്ചു. നവകേരളം കര്‍മപദ്ധതിയിലൂടെ കേരളത്തിലെ പശ്ചിമഘട്ട ജില്ലകളിലെ തദ്ദേശസ്ഥാപന പരിധിയിലുള്ള മുഴുവന്‍ നീര്‍ച്ചാലുകളിലും മാപ്പിങ് നടത്തും. മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥികളാണ് നെന്‍മേനി പഞ്ചായത്തിലെ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നവകേരളം റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത ഹരിദാസ്, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ മൃദുല ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!