കാര്‍ തോട്ടിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു
പേര്യ വരയാലിന് സമീപം കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് കാര്‍ യാത്രികയായ വയോധിക മരിച്ചു. കൂത്ത്പറമ്പ് നീര്‍വേലി മനാസ് മഹലില്‍ ആയിഷ (60)ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം.രാത്രി മുട്ടില്‍ യത്തീംഖാന സന്ദര്‍ശിച്ച് നാട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ആയിഷയുടെ ഭര്‍ത്താവ് ആബൂട്ടി ഹാജി, മക്കളായ സുമയ്യ, സുനീറ, കൊച്ചുമകള്‍ ഫാത്തിമ റിന്‍സ, മരുമകനും കാര്‍ ഡ്രൈവറുമായിരുന്ന ലത്തീഫ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം തുടര്‍ ചികിത്സാര്‍ത്ഥം സ്വദേശമായ കൂത്ത്പറമ്പിലേക്ക് കൊണ്ടുപോയി. ഫാത്തിമ റിന്‍സയുടേതൊഴികെ മറ്റുള്ളവരുടെ പരിക്കുകള്‍ നിസാരമാണ്. ആയിഷയുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍