ഒരുമിച്ച് നടക്കാം വര്‍ഗീയതക്കെതിരെ, ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉയര്‍ത്തിയ എഐവൈഎഫ് സേവ് ഇന്ത്യാ മാര്‍ച്ചിന്റെ വടക്കന്‍ മേഖല ജാഥക്ക് കല്‍പ്പറ്റയില്‍ സമാപനം.സമാപന സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിസന്റ് എന്‍ അരുണ്‍ ജാഥാ ക്യാപ്റ്റനും , വൈസ് പ്രസിഡന്റുമാരായ കെ ഷാജഹാന്‍, പ്രസാദ് പറേരി, അഡ്വ. വിനീത വിന്‍സെന്റ്, വൈസ് ക്യാപ്റ്റന്‍മാരും, കെ കെ സമദ് ഡയറക്ടറുമായ ജാഥയാണ് ജില്ലയില്‍ പര്യടനം നടത്തിയത്.