കോട്ട മാവിന്‍ ചോട്ടില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയം
പയ്യംമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കോട്ട മാവിന്‍ ചോട്ടില്‍ എന്ന 93 ബാച്ച് സംഗമം സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി. പഴയ കാല ഓര്‍മ്മകള്‍ ഉണര്‍ത്തി നാരങ്ങ മിഠായി മുതല്‍ വൈവിധ്യമാര്‍ന്ന കലാ വിരുന്നുകള്‍ക്കും സ്‌കൂള്‍ സാക്ഷിയായി.സംഗമത്തിനോടനുബന്ധിച്ച് 165000 രൂപയുടെ ചാരിറ്റിയും നല്‍കി. 30 വര്‍ഷം കൂടി നടന്ന സംഗമത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സുനില്‍ വട്ടുകുന്നേല്‍ നിര്‍വ്വഹിച്ചു.
ഇടവേളകളില്‍ നറുക്കെടുപ്പിലൂടെയുള്ള സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതി പങ്കെടുത്തവര്‍ക്ക് ആവേശം നല്‍കി. സംഗമത്തിന്റെ ഓര്‍മ്മയ്ക്കായി സ്‌കൂള്‍ അങ്കണത്തില്‍ മാവിന്‍ തൈ നടാനും വിദ്യാര്‍ത്ഥികള്‍ മറന്നില്ല. 30 വര്‍ഷം കൂടി നടന്ന സംഗമത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സുനില്‍ വട്ടുകുന്നേല്‍ നിര്‍വ്വഹിച്ചു. ഫാദര്‍ വര്‍ഗ്ഗീസ് മറ്റമന, ഷാജി തോമസ്, റെജി ജോസ്, ജോ ജോസഫ് , വര്‍ഗ്ഗീസ് ഇ.എസ്, വിനോദ് ടി.കെ, ബെന്നി മാത്യൂ ,ജോയ് സി ജോസഫ്, അനില കെ, ജോയ് മാത്യൂ , തുടങ്ങിയവര്‍ സംസാരിച്ചു.