ധനകോടി ചിട്‌സ് തട്ടിപ്പ്, എം.ഡി സജി സെബാസ്റ്റ്യന്‍ പൊലിസില്‍ കീഴടങ്ങി

0

ധനകോടി ചിട്ടി, ധനകോടി നിധി സ്ഥാപനങ്ങളുടെ എം ഡി സജി സെബാസ്റ്റ്യനാണ് ഇന്ന് രാവിലെ സുല്‍ത്താന്‍ബത്തേരി പൊലിസില്‍ കീഴടങ്ങിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് സുല്‍ത്താന്‍ബത്തേരി പൊലിസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കമ്പനിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം മുന്‍ എം.ഡി മറ്റത്തില്‍ യോഹന്നാനെന്ന് സജി സെബാസ്റ്റിയന്‍ ആരോപിച്ചു. ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ബത്തേരി പൊലിസില്‍ 14 പരാതികളാണ് ഉള്ളത്. ജില്ലയുടെ വിവിധ സേറ്റേഷനുകളിലും സമാനമായ പരാതികളുണ്ട്.ധനകോടി ചിട്ടിയില്‍ ചേര്‍ന്നവര്‍ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭി്ക്കിന്നില്ലന്ന് കാണിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടക്കുന്നതിന്നിടെയാണ് ഇന്ന് രാവിലെ കമ്പനി എം ഡിയായ സജി സെബാസ്റ്റ്യന്‍ കീഴടങ്ങിയത്. പണം ലഭിക്കാത്തവര്‍ ആക്ഷന്‍കമ്മറ്റി രൂപീകിച്ച്പ്രതിഷേധവുമായി രംഗത്തെത്തുംവന്നിരുന്നു. കൂടാതെ കഴിഞ്ഞദിവസം സ്ഥാപനത്തിലെ ജീവനക്കാരും ചിറ്റാളന്‍മാര്‍ക്ക് പണം നല്‍കാതെ ഒളിവില്‍ കഴിയുന്ന കമ്പനി ഉടമകളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ബത്തേരിയില്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!