നഗരം മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ടിക്കറ്റുകള്‍, മിഠായി കടലാസുകള്‍, പ്ലാസ്റ്റിക് കവറുകള്‍ മറ്റ് അജൈവ മാലിന്യങ്ങള്‍ എന്നിവ നിക്ഷേപിക്കുന്നതിനായി ബത്തേരി ടൗണില്‍ പ്രകൃതി സൗഹൃദമായ കൊട്ടകള്‍ സ്ഥാപിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷാമില ജുനൈസ്, പകെ റഷീദ്, പി എസ് ലിഷ, ക്ലിന്‍ സിറ്റി മാനേജര്‍ സജി മാധവ്, ഹരിത കര്‍മ്മസേന കോര്‍ഡിനേറ്റര്‍ അന്‍സില്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.