എ.ബി.സി.ഡി ക്യാമ്പ് മാനന്തവാടി നഗരസഭയില്‍ തുടങ്ങി
മാനന്തവാടി നഗരസഭയില്‍ എ.ബി.സി.ഡി ക്യാമ്പിന് തുടക്കമായി.ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് മാനന്തവാടി സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷയായിരുന്നു. എ.ഡി.എം എന്‍.ഐ ഷാജു മുഖ്യാതിഥിയായി. അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍ വിഷയാവതരണം നടത്തി.
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പില്‍ പ്രത്യേകം സജ്ജീകരിച്ച 45കൗണ്ടറുകളിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുക. അക്ഷയയുടെ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. രേഖകളുടെ തെറ്റു തിരുത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ ക്യാമ്പില്‍നിന്നും നല്‍കും. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍ സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ കേന്ദ്രം, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, മാനന്തവാടി നഗരസഭ എന്നിവരുടെ സഹകരണത്തോടെയാണ് എ.ബി.സി.ഡി ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് ഡിസംബര്‍ 22 ന് സമാപിക്കും.
നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വിപിന്‍ വേണുഗോപാല്‍,ലേഖ രാജീവന്‍,പി.വി.എസ് മൂസ, ഫാത്തിമ്മ ടീച്ചര്‍, അഡ്വ സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.വി ജോര്‍ജ്, കെ രാമചന്ദ്രന്‍, അബ്ദുള്‍ ആസിഫ്, വി.ആര്‍ പ്രവീ ജ്, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍,അസി. ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ആര്‍ സിന്ധു മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് സൗമ്യ, നഗരസഭ സെക്രട്ടറി എം. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.